2016, നവംബർ 29, ചൊവ്വാഴ്ച

അറിയിപ്പ്

പുതിയതും പഴയതും ആയ എന്‍റെ എല്ലാ രചനകളും ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു..നാളെ മുതല്‍ ഓരോന്നായി ഇവിടെ കാണാം..

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

കള്ളും ഷാപ്പും

കള്ളും ഷാപ്പും

 

കവിത-      ഷെര്ഷാ

 

കായലിന്നോരത്താണെന്‍റെ വീട്...

ഓലയുമല്ല, ഓടുമല്ല,വെറുമൊരു വാര്‍ക്കക്കെട്ടിടം...

അച്ഛന്‍ കള്ള് വിറ്റു സംബാദിച്ചതാണീ കൊച്ചു വീട്.

ചെത്തുകാരന്‍ കേശവനാണെന്‍റെയച്ചന്‍....

പണ്ടൊരു കൊച്ചു നാല് കാലോലപ്പുരയായിരുന്നെന്‍റെ വീട്.

പിന്നെയെന്‍റെയച്ചന്‍ മുതലാളി കേശവന്‍ ആയി.

കൊച്ചിലെ ഞങ്ങള്‍ കാക്കിരി പൂക്കിരി കളിച്ച

കായല്ക്കരയിലിപ്പോള്‍ പാമ്പുകള്‍ വാള് വക്കുന്നു.

പണ്ടൊക്കെ തെങ്ങില്‍ നിന്നും എടുക്കുന്ന

പുളിക്കുന്ന മോര് ആയിരുന്നു വിറ്റതു..

പിന്നെയത് മൂലയില്‍ വെട്ടുന്ന കവറിലായി.

അന്നൊരിക്കലെവിടെയോ കുറെ പാമ്പുകള്‍ ചത്തു വീണു.

പിന്നെ മൂലവെട്ടാന്‍ കവര്‍ വന്നില്ല.

അന്നൊക്കെയച്ചന്‍ അന്തോണിയെ കുറ്റം പറയും ..

പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍

തെങ്ങിന്‍റെ മുകളില്‍ അല്ലാതെയും കള്ള്

കിട്ടുന്നത് മനസ്സിലായി.......

പിന്നെന്‍റെ വീടൊരു ഫാക്ടറിയായി..

അച്ഛന്‍ നാട്ടില്‍ പ്രമാണിയായി.

പാമ്പുകള്‍ പിന്നെയും മരിച്ചു വീണു.

എന്‍റെ കൂട്ടുകാരും പാമ്പായി...

അവരും പോയപ്പോള്‍ ഞാന്‍ തനിച്ചായി.

കയലോളവും തോണിയും കൂട്ടുകാരും

എല്ലാം എന്നോര്‍മ്മയില്‍ തെളിഞ്ഞപ്പോള്‍

ഒന്നുമോര്‍ത്തില്ല ഞാന്‍ പോളിച്ചടുക്കീയച്ചന്‍റെ ഷാപ്പ്‌....